സുരാജ് വെഞ്ഞാറമ്മൂട് കേന്ദ്രകഥാപാത്രമാകുന്ന ‘സവാരി’ എന്ന സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ അശോക് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് അതിഥിവേഷത്തിലെത്തുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്. സിനിമയില്‍ ദിലീപിന്റെ കഥാപാത്രമെന്തെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇതാകും ദിലീപിന്റേതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രം.തേക്കിന്‍കാട് മൈതാനവും പരിസരപ്രദേശങ്ങളും പ്രധാന ലൊക്കേഷനാക്കി നവാഗത സംവിധായകന് അശോക് നായര്‍ ഒരുക്കുന്ന ചിത്രമാണ് ‘സവാരി’. പാറമേക്കാവ്-തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ സഹായിയായി പ്രവര്‍ത്തിക്കുന്ന ‘സവാരി’യെന്ന പ്രധാന കഥാപാത്രമായി സുരാജ് വെഞ്ഞാറമൂട് ചിത്രത്തില്‍ വേഷമിടുന്നു. കഴിഞ്ഞ വര്‍ഷമാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. ചിത്രം ഇപ്പോള്‍ റിലീസിനൊരുങ്ങുകയാണ്.
സുരാജിന്റെ സവാരി ; മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി
By
October 29, 2017 10:24 am