Entertainment

ഒറ്റനോട്ടത്തില്‍ ആര്‍ക്കും തിരിച്ചറിയാനാകില്ല; ആന്‍ഡ്രോയിഡ് കുഞ്ഞപ്പനു വേണ്ടി താരത്തിന്റെ രൂപമാറ്റം

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 ല്‍ സുരാജ് വെഞ്ഞാറമൂട് പുതിയ രൂപത്തില്‍ എത്തുന്നു. വൃദ്ധന്റെ വേഷത്തിലാണ് സുരാജ് ചിത്രത്തിലെത്തുന്നത്. സൗബിന്‍ ഷാഹിറിന്റെ അച്ഛന്റെ കഥാപാത്രമാണ് സുരാജ് ചെയ്യുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് റോനെക്സ് സേവിയര്‍ ഈ രൂപമാറ്റത്തിന്റെ പ്രത്യേകതകളെക്കുറിച്ച് പറയുന്നു.

‘ഒട്ടും കൃത്രിമത്വം ഇല്ലാത്ത തികച്ചും സ്വാഭാവികമായ ഒരു രൂപമാറ്റമാണ് ഈ കഥാപാത്രത്തിന് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ ആഗ്രഹിച്ചത്. സിനിമയിലെ പ്രായം കാണിക്കാന്‍ മുടി മുന്‍ ഭാഗത്തു നിന്നും കളയേണ്ടി വന്നിരുന്നു. കഥാപാത്രത്തിന്റെ പ്രായം വെളിപ്പെടുത്തുന്ന ചുളിവുകള്‍ ഉണ്ടാക്കാന്‍ പ്രത്യേക തരം മെറ്റീരിയല്‍ ആണ് ഉപയോഗിച്ചത്. കാലാവസ്ഥയിലെ മാറ്റങ്ങളും അതിനോടനുബന്ധിച്ച ഈര്‍പ്പവും എല്ലാം വെല്ലുവിളികള്‍ ആയിരുന്നു. ദിവസവും മണിക്കൂറുകള്‍ നീണ്ടു നിന്ന മേക് അപ്പ് ഇളകാതെ സൂക്ഷിക്കാന്‍ ഒരുപാട് മുന്‍കരുതലുകള്‍ എടുത്തിരുന്നു. സൂരജ് വെഞ്ഞാറമൂട് എന്ന നടനിലെ പ്രതിഭയെയും അര്‍പ്പണ ബോധത്തെയും അത്ഭുതയോടെയല്ലാതെ നോക്കിക്കാണാന്‍ ആവില്ല. അത്രയും പ്രചോദനാത്മകം ആയിരുന്നു അദ്ദേഹത്തോടൊപ്പമുള്ള അനുഭവം,’ റോനെക്സ് പറഞ്ഞു.

ബോളിവുഡ് സിനിമയില്‍ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യ സിനിമയാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. കെന്റി സിര്‍ദോ, സൈജു കുറുപ്പ്, മാല പാര്‍വതി, മേഘ മാത്യു എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മൂണ്‍ഷോട്ട് എന്റെര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top