ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിലൂടെ പാര്‍വ്വതി. ചിത്രത്തില്‍ താരത്തിന്റെ പ്രകടനത്തെക്കുറിച്ച് ഗംഭീര അഭിപ്രായമാണ് നായകനടന് ഇര്ഫാന് ഖാന് നടത്തിയിരിക്കുന്നത്. ഒരു രക്ഷയുമില്ലാത്ത നടിയെന്നാണ് പാര്‍വതിയെ ഇര്ഫാന് വിശേഷിപ്പിച്ചിരിക്കുന്നത്. പാര്‍വതി ഒരു ഗംഭീര നടിയാണ്. ധാരാളം ആരാധകരുണ്ട് അവര്‍ക്ക്. അവര്‍ക്കൊപ്പം അഭിനയിക്കുന്നത് കുറച്ച് സങ്കീര്‍ണമായിരുന്നു. സിനിമയില്‍ ഞാന്‍ ശ്രദ്ധിക്കപ്പെടുമോ എന്നുപോലും എനിക്കറിയില്ല. അവര്‍ അത്രയും നല്ലൊരു നടിയല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ക്കിടയില്‍ ഇങ്ങനെയൊരു കെമിസ്ട്രി ഉണ്ടാവില്ലായിരുന്നുവെന്നും ഇര്ഫാന് ഖാന് പറയുന്നു.
ഖരീബ് ഖരീബ് സിംഗിള്‍ എന്ന ബോളിവുഡ് ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചിരിക്കുന്നത്. ഒരു തീവണ്ടി യാത്രയ്ക്കിടയില്‍ രണ്ടുപേര്‍ പരിചയപ്പെടുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സിനിമയിലെ പാട്ടുകളും ട്രെയിലറും ഇറങ്ങിയപ്പോള്‍ തന്നെ പാര്‍വതിയുടെ അരങ്ങേറ്റം ബോളിവുഡില്‍ ചര്‍ച്ചയായിരിക്കുകയാണ്.