മലയാളികളുടെ പ്രിയ നടി നസ്രിയ സിനിമാലോകത്തേയ്ക്ക് തിരിച്ചെത്തുന്നു. ബാംഗ്ലൂര്‍ ഡേയ്സിനു ശേഷം അഞ്ജലി മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് നവംബര്‍ ഒന്നിന് ഊട്ടിയില്‍ തുടങ്ങും.പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്.പാര്‍വതി നായികയാവുന്ന ചിത്രത്തില്‍ പൃഥ്വിയുടെ അനിയത്തിയായാണ് നസ്രിയ വേഷമിടുന്നത്. ആദ്യ ദിവസം മുതല്‍ തന്നെ നസ്രിയ ചിത്രത്തിലഭിനയിച്ച് തുടങ്ങും. ഫഹദ് ഫാസിലിനെ വിവാഹം ചെയ്ത് സിനിമാഭിനയത്തിന് താത്കാലിക വിരാമമിട്ട നസ്രിയയുടെ ശക്തമായ തിരിച്ചുവരവായിരിക്കും ഈ ചിത്രത്തിലൂടെയെന്നാണ് സൂചന.
അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡേയ്സിലും തിരുമണം എന്നും നിക്കാഹ് എന്ന തമിഴ് ചിത്രത്തിലുമാണ് നസ്രിയ ഒടുവിലഭിനയിച്ചത്. ചിത്രീകരണ സംഘത്തിനൊപ്പം കഴിഞ്ഞ ദിവസം നസ്രിയ ഊട്ടിയിലെത്തി. വിവാഹശേഷം തന്നെത്തേടിയെത്തിയ ഒട്ടേറെ പ്രോജക്ടുകളോട് നസ്രിയ നോ പറഞ്ഞിരുന്നു. ഫഹദിന്റെ നായികയായിത്തന്നെ നസ്രിയ തിരിച്ചുവരുമെന്നും ഇടയ്ക്ക് വാര്‍ത്തകള്‍ വന്നിരുന്നു. അഭിനയിക്കണോ വേണ്ടയോയെന്ന് തീരുമാനമെടുക്കേണ്ടത് നസ്രിയയാണെന്നും ഏത് പ്രോജക്ട് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നസ്രിയക്കുണ്ടെന്നുമുള്ള നിലപാടിലായിരുന്നു ഫഹദ് ഫാസില്‍.