Home app

സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

കൊല്ലത്ത് വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ ഉടന്‍ പിടികൂടുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി ബന്ധുക്കള്‍ അറിയിച്ചു. ഉന്നതല അന്വേഷണം ആവശ്യപ്പെട്ടാണ് കൊല്ലത്ത് ട്രിനിറ്റി ലേസിയം സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത ഗൗരിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടത്.

നിലവിലുള്ള അന്വേഷണത്തില്‍ തൃപ്തരല്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഈ സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണം ഏല്‍പ്പിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി ഗൗരിയുടെ മാതാപിതാക്കള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഗൗരിയുടെ മാതാപിതാക്കളും സഹോദരിയുമാണ് മുഖ്യമന്ത്രിയെ കാണാനെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top