Home app

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കില്ലെന്ന് കമല്‍ഹാസന്‍

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന വാര്‍ത്തകള്‍ നിരസിച്ച് നടന്‍ കമല്‍ഹാസന്‍. നവംബര്‍ ഏഴിന് ആരാധകര്‍ തയാറാവണമെന്നും അന്ന് വലിയ ഒരു സമ്മേളനം സംഘടിപ്പിക്കുമെന്നും കമല്‍ഹാസന്‍ പറഞ്ഞു. എന്നാല്‍ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കമല്‍ഹാസന്റെ ജന്മദിനമായ നവംബര്‍ ഏഴിന് പാര്‍ട്ടി രൂപീകരിക്കുമെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തമിഴ് വാരികയായ ആനന്ദവികടനില്‍ അദ്ദേഹം കൈകാര്യം ചെയ്യുന്ന പംക്തിയിലാണ് നവംബര്‍ ഏഴിനായി കാത്തിരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top