Home app

സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചു ; ഉമ്മന്‍ചാണ്ടി തെറ്റുകാരന്‍

സോളാര്‍ തട്ടിപ്പിനെക്കുറിച്ചുള്ള ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വേണ്ടി മാത്രമാണ് ഇന്ന് നിയമസഭ സമ്മേളനം വെച്ചത്. പൊതുജനതാല്‍പര്യം കണക്കിലെടുത്താണ് റിപ്പോര്‍ട്ട് ഇത്രവേഗം സഭയില്‍വെച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടേംസ് ഓഫ് റഫറന്‍സ് ലംഘിച്ചതിനാലാണ് വീണ്ടും നിയമോപദേശം തേടിയത്.

ഉമ്മന്‍ ചാണ്ടിയും ഓഫീസും തെറ്റുകാരാണെന്നാണ് കമ്മീഷന്‍ കണ്ടെത്തല്‍. ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ തിരുവഞ്ചൂര്‍ ശ്രമിച്ചു.കേസ് അന്വേഷിച്ച പോലീസ് സംഘവും ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു. ആര്യാടന്‍ മുഹമ്മദ് കഴിയുന്ന രീതിയിലൊക്കെ സരിതയെ സഹായിക്കാന്‍ ശ്രമിച്ചു. ഫോണ്‍ രേഖകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയിട്ടില്ല. മുഖ്യമന്ത്രി പറഞ്ഞു.

റിപ്പോര്‍ട്ടിന് നിയമസാധുതയില്ലെന്നും കമ്മീഷന്‍ മുന്‍വിധിയോടെ പെരുമാറിയെന്നും യുഡിഎഫ് ആരോപിച്ചു. നാല് വാല്യങ്ങളിലായി 1073 പേജുള്ള റിപ്പോര്‍ട്ട് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. നിയമവകുപ്പിലെ ഏഴ് ഉദ്യോഗസ്ഥര്‍ അഞ്ചുദിവസം പണിയെടുത്താണ് പരിഭാഷ പൂര്‍ത്തിയാക്കിയത്. നിയമസഭയുടെയും സര്‍ക്കാരിന്റെയും വെബ്സൈറ്റുകളില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top