കോഴിക്കോട് തൊണ്ടയാട് -രാമനാട്ടുകര ബൈപാസില്‍ ബൈക്കപകടത്തില്‍ കിനാലൂര്‍ സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു. കിനാലൂര്‍ മഠത്തില്‍ കോവിലകം ഭാസ്കരന്റെ മകന് വൈഷ്ണവ് (22) സുഹൃത്ത് കിനാലൂര്‍ തൊടത്തില് ഹൗസില്‍ ശിവദാസന്റെ മകന് വിപിന്‍ദാസ് (24) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 2.45ന് മാമ്പുഴ പാലത്തിനു സമീപത്താണ് അപകടം. ഇവരുടെ ബൈക്കില്‍ ഇടിച്ച വാഹനം നിര്‍ത്താതെ പോയി. റോഡില്‍ തലയടിച്ചു വീണ ഇവരെ മറ്റുയാത്രക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു.
കോഴിക്കോട് ബൈക്കപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു
By
October 24, 2017 11:48 am