ശബരിമല മേല്‍ശാന്തിയായി അബ്രാഹ്മണരെയും നിയമിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. വിഷയത്തില്‍ വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ശബരിമല മേല്‍ശാന്തിമാരായി അബ്രാഹ്മണരെയും നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി. അഭിഭാഷകന് കെ.ബി.പ്രദീപാണ് അമിക്കസ് ക്യൂറി. ഹര്‍ജിയില്‍ തീരുമാനമുണ്ടാകുന്നത് വരെ ഇടക്കാല ഉത്തരവ് വേണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം കോടതി തള്ളി. ഈ വര്‍ഷത്തെ മേല്‍ശാന്തി നിയമനം കഴിഞ്ഞുവെന്ന്് ഹര്‍ജിയില്‍ സര്‍ക്കാര്‍ കോടതിയെ ബോധിപ്പിക്കുകയായിരുന്നു.
ശബരിമല മേല്‍ശാന്തിയായി അബ്രാഹ്മണരെയും നിയമിക്കണം ; ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു
By
October 25, 2017 4:45 am