ഐ.വി.ശശിയുടെ മരണത്തില്‍ സംവിധായകന് ഷാജി കൈലാസ് അനുശോചനം രേഖപ്പെടുത്തി. ജ്യേഷ്ഠസഹോദരനെപ്പോലെ ഏറെ സ്വാധീനിച്ച വ്യക്തിയായിരുന്നു അദ്ദേഹം. മാസിനും ക്ലാസിനും പുതിയൊരു മുഖം പകര്‍ന്നേകിയ ഐ.വി.ശശിയുടെ ചിത്രങ്ങള്‍ എല്ലാം തന്നെ ഒരു പാഠപുസ്തകമാണ്. കമ്മീഷണര്‍,തലസ്ഥാനം തുടങ്ങിയ ചിത്രങ്ങള്‍ ചെയ്തപ്പോഴെല്ലാം ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് പോയി ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ തേടിയിരുന്നു. വ്യക്തിപരമായും സിനിമലോകത്തിനും അദ്ദേഹത്തിന്റെ വിയോഗം ഒരു തീരാനഷ്ടമാണെന്നും ഷാജി കൈലാസ് പറഞ്ഞു.
ഐ.വി.ശശിയുടെ ചിത്രങ്ങള്‍ എല്ലാം തന്നെ ഒരു പാഠപുസ്തകമാണ് ; ഷാജി കൈലാസ്
By
October 24, 2017 10:19 am