അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകന് ഐ.വി.ശശിയുടെ സംസ്കാരം വ്യാഴാഴ്ച ചെന്നൈയില്‍ നടക്കും. ചെന്നൈയിലെ വടപളനിയിലുള്ള വസതിയില്‍ എത്തിച്ച മൃതദേഹത്തില്‍ സംവിധായകരായ ഹരിഹരന്, പ്രിയദര്ശന് തുടങ്ങി നിരവധിപ്പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
നേരത്തെ, ഐ.വി.ശശിയുടെ സംസ്കാരം കോഴിക്കോട്ട് നടത്തണമെന്ന് സംവിധായകന് രഞ്ജിത്ത് ആവശ്യപ്പെട്ടിരുന്നു. ബന്ധുക്കള്‍ സമ്മതിച്ചാല്‍ കോഴിക്കോട്ട് സംസ്കാരം നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കാന്‍ തയാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.