കൊല്ലത്ത് സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ഥിനി മരിച്ചു. ട്രിനിറ്റി ലൈസിയം സ്കൂളിലെ വിദ്യാര്‍ഥിനി ഗൗരിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്.
അധ്യാപിക ശകാരിച്ചതിനെ തുടര്‍ന്നാണ് ഗൗരി ജീവനൊടുക്കിയത് എന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തില്‍ രണ്ടു അധ്യാപികമാര്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ ഇവര്‍ ഒളിവിലാണ്. സ്കൂളിനു നേരെ വിവിധ സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച്.