ബിജെപിയുടെ അസഹിഷ്ണുത ആവിഷ്കാര സ്വാതന്ത്ര്യത്തിന് വെല്ലുവിളിയായി മാറുയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ബിജെപിയുടെ അസഹിഷ്ണുതാ നിലപാട് സിനിമാ സെന്‍സര്‍ ബോര്‍ഡിലേക്കും നീളുകയാണ്. ഇതിന് തെളിവാണ് തമിഴ്നാട്ടില്‍ വിജയ്യുടെ മെര്‍സല്‍ എന്ന സിനിമക്കെതിരായ പ്രതിഷേധം. സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ച സിനിമ പോലും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
ഫാസിസ്റ്റ് ശക്തിയായ ബിജെപിയാണ് ഏറ്റവും ആദ്യം എതിര്‍ക്കപ്പെടേണ്ട കക്ഷി. കോണ്‍ഗ്രസിന് ബിജെപിയോട് മൃദുസമീപനമാണുള്ളത്. കോണ്‍ഗ്രസുമായി ചേര്‍ന്ന് ബിജെപിയെ പ്രതിരോധിക്കാനാകില്ലെന്നും കോടിയേരി പറഞ്ഞു. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സാമ്പത്തിക നയങ്ങള്‍ ഒന്നാണ്. കോണ്‍ഗ്രസ് അത് തിരുത്തണം. നയപരിപാടികളില്‍ യോജിപ്പുള്ള കക്ഷികളുമായി മാത്രമെ ഇപ്പോള്‍ ദേശീയതലത്തില്‍ യോജിപ്പുണ്ടാക്കാനാകൂ എന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.