സ്പാനിഷ് ലീഗില്‍ ബാഴ്സലോണ വിജയം തുടരുന്നു. മലാഗക്കെതിരെ നടന്ന മത്സരത്തില്‍ ബാഴ്സലോണ 2-0ന് വിജയിച്ചു. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ബാഴ്സ ആദ്യ ഗോളടിച്ചു. യുവതാരം ദ്യുലോഫാണ് ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതി തുടങ്ങി പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ ഇനിയേസ്റ്റ ബാഴ്സയുടെ ലീഡുയര്‍ത്തി.
ജയത്തോടെ ബാഴ്സ 25 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്തു തുടരുന്നു. വാലെന്സിയയാണ് രണ്ടാം സ്ഥാനത്ത്. 17 പോയിന്റ് മാത്രമുള്ള റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനത്തതാണ്. ഇന്ന് രാത്രിയാണ് ഐബര്‍ റയല്‍ മാഡ്രിഡ് മത്സരം.