ബാഴ്സലോണ ഫുട്ബോൾ ക്ലബ്ബ് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്. ഇന്ന് പുലർച്ചെ നടന്ന ചാമ്പ്യൻസ് ലീഗിലെ ബയേൺ മ്യുണിക് – ബാഴ്സലോണ മത്സരത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ബയേൺ ബാഴ്സയെ തോൽപ്പിച്ചു. ഗ്രൂപ്പ് സീയിൽ ബാഴ്സലോണ മൂന്നാം സ്ഥാനത്താണ്. ബാഴ്സലോണ ക്ലബ്ബിന് ഗ്രൂപ്പ് ഘട്ടം കടക്കാനായില്ല. അഞ്ചാം റൗണ്ടിൽ വിക്ടോറിയയെ ഇൻറർ മിലാൻ തോൽപ്പിച്ചു.
തുടർച്ചയായ രണ്ടാം സീസണിലും ബാഴ്സലോണക്ക് യൂറോപ്പ ലീഗിൽ കളിക്കേണ്ടിവരും.