വിജയ്യുടെ പുതിയ ചിത്രം മെര്‍സല്‍ ബഹിഷ്കരിക്കാന്‍ ബിജെപി ആഹ്വാനം ചെയ്തതോടെ ചിത്രം സമൂഹമാധ്യമകളില്‍ ചര്‍ച്ചയാവുകയാണ്. ഗോരഖ്പൂര്‍ ശിശു മരണം, ജിഎസ്ടി, ഡിജിറ്റല്‍ ഇന്ത്യ, നോട്ട് നിരോധനം അങ്ങനെ ബിജെപി സര്‍ക്കാരിന്റെ പല നയങ്ങളെയും വിമര്‍ശിക്കുന്ന രംഗങ്ങളും പരാമര്‍ശങ്ങളും ചിത്രത്തിലുണ്ട് എന്നതാണ് ബിജെപി നേതാക്കളെ പ്രകോപിതരാക്കിയത്.
2014 ല്‍ പുറത്തിറങ്ങിയ ആമീര്‍ ഖാന് ചിത്രം ‘പികെ’ ദൈവവിശ്വാസത്തെയും മതത്തെയും അവഹേളിക്കുന്നു എന്നാരോപിച്ച് ബഹിഷ്ക്കരിക്കാന്‍ ബിജെപി ആഹ്വാനം ചെയ്തിരുന്നു. ഭാരതസംസ്കാരത്തെയും വിശ്വാസാചാരങ്ങളേയും ആക്ഷേപിക്കുന്ന തരത്തിലാണ് ചിത്രത്തിലെ പല രംഗങ്ങളിലും എന്ന് പറഞ്ഞായിരുന്നു ചിത്രത്തിനെതിരെയുള്ള ബിജെപിയുടെ ബഹിഷ്കരണാഹ്വാനം. എന്നാല്‍ ലോകമെമ്പാടും റീലീസ് ചെയ്ത ചിത്രം റെക്കോര്‍ഡ് കളക്ഷന്‍ നേടുകയാണുണ്ടായത്. ബഹിഷ്കരണാരോപണങ്ങളിലൂടെ ചിത്രം ചര്‍ച്ചയാകുന്നതോടെ മെരസലിന് പ്രേക്ഷകര്‍ കൂടുകയാണ്. മികച്ച തിയേറ്റര്‍ പ്രതികരണം നേടി മുന്നേറുന്ന ചിത്രം ആരാധകര്‍ ഏറ്റെടുക്കുകയാണ്.