യൂറോപ്യന്‍ മത്സരങ്ങളില്‍ 100 ഗോളുകള്‍ കടന്ന് മെസ്സി. ഒളിമ്പിയാക്കോസിനെതിരെ ചാമ്പ്യന്‍സ് ലീഗില്‍ നടന്ന മത്സരത്തില്‍ തന്റെ നൂറാം ഗോളാണ് മെസ്സി സ്വന്തമാക്കിയത്.61ാം മിനിറ്റില്‍ മെസ്സി എടുത്ത ഫ്രീകിക്ക് ഗോളിയുടെ കയ്യില്‍ തട്ടി വലക്കുള്ളിലേക്ക്.മെസ്സിയുടെ നൂറാം ഗോള്‍ പിറന്നു.
97 ഗോളുകള്‍ ചാമ്പ്യന്‍സ് ലീഗിലും മൂന്ന് ഗോളുകള്‍ യുവേഫ സൂപ്പര്‍ കപ്പിലും നേടിയാണ് മെസ്സി സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.യൂറോപ്യന്‍ മത്സരങ്ങളില്‍ 100 ഗോളുകള്‍ നേടുന്ന രണ്ടാമത്തെ താരമാണ് മെസ്സി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് മുന്പില്.151 കളികളില്‍ നിന്ന് 112 ഗോളുകള്‍ റൊണാള്‍ഡോ നേടിയപ്പോള്‍ 122 മത്സരങ്ങളില്‍ നിന്നാണ് മെസ്സി സെഞ്ച്വറി തികച്ചത്.