2013 നവംബറില്‍ പുറത്തിറങ്ങി തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് രഞ്ജിത്ത് ശങ്കര്‍- ജയസൂര്യ ടീമിന്റെ പുണ്യാളന് അഗര്‍ബത്തീസ്. ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറക്കുമെന്ന് അണിയറക്കാര്‍ അറിയിച്ചതുമുതല്‍ വലിയ കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. ചിരിപ്പൂരത്തിന്റെ രണ്ടാം ഭാഗമായ പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചു വരികയാണ്.
അനൗണ്‍സ് ചെയ്തതു മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്ക്കുന്ന ചിത്രത്തിന്റെ ടീസറുകളും പോസ്റ്ററും ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. യൂ ട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ഇപ്പോള്‍ ചിത്രത്തിന്റെ ട്രെയിലര്‍. പുറത്തിറങ്ങി രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിന് വ്യൂവേഴ്സാണ് ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറിന് ലഭിച്ചിരിക്കുന്നത്.
ചിത്രം നവംബര്‍ 17ന് തിയേറ്ററുകളില്‍ എത്തും.