Home app

ഹര്‍ത്താല്‍ ദിനത്തില്‍ വാഹനം തടഞ്ഞു ; ബിന്ദു കൃഷ്ണയ്‌ക്കെതിരെ കേസ്

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും കൊല്ലം ഡിസിസി അദ്ധ്യക്ഷയുമായി ബിന്ദു കൃഷ്ണയ്ക്കെതിരേ കേസ്. യുഡിഎഫ് ഇന്നലെ നടത്തിയ ഹര്‍ത്താലിനിടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തിയതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബിന്ദു കൃഷ്ണ ഇന്നലെ വാഹനയാത്രികരെ തടയുന്നതും ഭീഷണിപ്പെടുത്തുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. കൊല്ലം ഈസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞതിനെതിരെയുള്ള വകുപ്പ് അനുസരിച്ചാണ് കേസെടുത്തത്.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ചാണ് ഇന്നലെ സംസ്ഥാനത്ത് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിക്കരുതെന്ന കോടതി നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ ശക്തമായ സുരക്ഷയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. വാഹന ഗതാഗതം തടയുക നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കുണമെന്ന നിര്‍ദേശം പൊലീസിന് നല്‍കിയിരുന്നു. പൊലീസ് കര്‍ശന ജാഗ്രത പുലര്‍ത്തുകയും വാഹനഗതാഗതത്തിന് സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തെങ്കിലും പലയിടത്തും വാഹനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേര്‍ക്ക് ആക്രമണം നടന്നു. ഇതിനിടെയാണ് കൊല്ലത്ത് വാഹനവുമായി നിരത്തിലിറങ്ങിയവരെ ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ തടഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top