Home app

ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി ഇന്‍ഷുറന്‍സ്- ചികിത്സാ പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി ഇന്‍ഷുറന്‍സ്- ചികിത്സാ പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ആദ്യ ഘട്ടമെന്ന നിലയില്‍ ഈ വര്‍ഷം അഞ്ചുലക്ഷം തൊഴിലാളികളെ പദ്ധതിയില്‍ ചേര്‍ക്കും. വരും വര്‍ഷങ്ങളില്‍ 30 ലക്ഷത്തോളം വരുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നാണു കണക്കുകൂട്ടുന്നത്. ജോലിസമയത്ത് തൊഴിലാളികളുടെ സുരക്ഷയുടെ ഉത്തരവാദിത്തം കരാറുകാരനായിരിക്കണമെന്നും കെട്ടിടനിര്‍മാണത്തിലും മറ്റും അപകടകരമായ നിലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ എടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇതരസംസ്ഥാനക്കാര്‍ക്കെതിരെ അക്രമങ്ങള്‍ വ്യാപകമാണെന്ന വ്യാജപ്രചാരണത്തെത്തുടര്‍ന്ന് നിരവധിപേര്‍ സംസ്ഥാനം വിടുന്നതായി വാര്‍ത്തകള്‍വന്നിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top