ഇന്ത്യയിലെ ഏറ്റവും നശിച്ച ഭരണം നടക്കുന്നതു കേരളത്തിലാണെന്നു കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കൊലപാതകങ്ങള്‍ നടത്തി സിപിഎം നാടിനു പേരുദോഷമുണ്ടാക്കിയെന്നും കണ്ണന്താനം കുറ്റപ്പെടുത്തി. ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും ഒരുപോലെ സംരക്ഷണം ലഭിക്കുന്ന നാടാണ് ഇന്ത്യ. മോഡി അധികാരത്തില്‍ എത്തിയാല്‍ വര്‍ഗീയ കലാപമുണ്ടാകുമെന്നു പറഞ്ഞവര്‍ക്കു തെറ്റി. മൂന്നര വര്‍ഷമായിട്ടും ഇതുവരെ രാജ്യത്ത് ഒരു പള്ളി പോലും ആക്രമിക്കപ്പെട്ടിട്ടില്ലെന്നും കണ്ണന്താനം അവകാശപ്പെട്ടു. കണ്ണന്താനത്തിനു വട്ടാണെന്നു പറഞ്ഞാലും മോഡിയുടെ സ്വപ്നങ്ങളെക്കുറിച്ചു ഞാന്‍ പറഞ്ഞുകൊണ്ടേയിരിക്കുമെന്നും കണ്ണന്താനം പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും നശിച്ച ഭരണം കേരളത്തിലേതെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം
By
October 16, 2017 4:52 am