താന്‍ കായല്‍, ഭൂമി കൈയേറ്റം നടത്തിയെന്ന പരാതിയില്‍ അന്വേഷണം നടത്തിയ ആലപ്പുഴ കളക്ടര്‍ ടി.വി.അനുപമയ്ക്ക് തെറ്റു പറ്റിയെന്ന് മന്ത്രി തോമസ് ചാണ്ടി. കളക്ടര്‍ക്ക് ഉദ്യോഗസ്ഥര്‍ നല്‍കിയത് തെറ്റായ വിവരങ്ങളാണ്. കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് പോയിട്ടില്ലെന്നും റിപ്പോര്‍ട്ട് അന്തിമമല്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ പേരില്‍ ഉയര്‍ന്ന ആരോപങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നത് വരെ വിശ്രമമുണ്ടാകില്ല. വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് താന്‍ താത്പര്യപ്പെടുന്നില്ലെന്നും തോമസ് ചാണ്ടി പ്രതികരിച്ചു. മന്ത്രിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും അടിസ്ഥാനരഹിതമാണെന്നുമാണ് എന്‍സിപി ദേശീയ നേതൃത്വത്തിന്റെ നിലപാട്.
തനിക്കെതിരായ അന്വേഷണത്തില്‍ കളക്ടര്‍ക്ക് തെറ്റ് പറ്റിയെന്ന് മന്ത്രി തോമസ് ചാണ്ടി
By
October 13, 2017 6:55 am