Alappuzha

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. കാര്‍ഡിയോ തൊറാസിക്ക് സര്‍ജറി ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ ഡോ. രാജശേഖരന്‍ (53) നെയാണ് ആശുപത്രിയില്‍ വിശ്രമമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ 8.45 ഓടെയാണ് മൃതദേഹം കണ്ടത്. തിരുവനന്തപുരം കേശവദാസപുരം സ്വദേശിയാണ്. ഭാര്യ: നിമ്മി (ഗൈനക്കോളജിസ്റ്റ് ഗോകുലം മെഡിക്കല്‍ കോളേജ്).

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top