Home app

രാഷ്ട്രപതിയെ സ്വീകരിച്ച ചടങ്ങില്‍ പ്രോട്ടോക്കോള്‍ ലംഘനം ; പ്രതിപക്ഷ നേതാവ് പരാതി നല്‍കും

കേരളത്തിലെത്തിയ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ സ്വീകരിച്ച ചടങ്ങില്‍ പ്രോട്ടോക്കോള്‍ ലംഘനമുണ്ടായെന്ന് പരാതി. അമൃതാനന്ദമയീ മഠം നടപ്പാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനായാണ് രാഷ്ട്രപതി എത്തിയത്. ഹെലികോപ്റ്ററില്‍ നിന്ന് ഇറങ്ങിയതിനു ശേഷം ഉദ്യോഗസ്ഥരടക്കം സ്വീകരിച്ചു കഴിഞ്ഞാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് രാഷ്ട്രപതിയെ സ്വീകരിക്കാന്‍ അവസരം ലഭിച്ചതെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ചെന്നിത്തല രാഷ്ട്രപതിയ്ക്ക് പരാതി നല്‍കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ആലപ്പുഴ എന്‍ടിപിസിയുടെ ഹെലിപ്പാഡില്‍ രാഷ്ട്രപതി വിമാനമിറങ്ങിയപ്പോഴാണ് സംഭവം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top