Home app

ജിഎസ്ടി ; സാമ്പത്തിക പ്രതിസന്ധി ഇനിയും രൂക്ഷമാകുമെന്ന് തോമസ് ഐസക്

ജിഎസ്ടി വിലക്കയറ്റത്തിന് കാരണമായെന്ന് ധനമന്ത്രി തോമസ് ഐസക്. സാമ്പത്തിക പ്രതിസന്ധി ഇനിയും രൂക്ഷമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കയറ്റുമതിക്കാരെയും ചെറുകിട വ്യവസായികളേയും ജിഎസ്ടി പ്രതികൂലമായി ബാധിച്ചു. നേരത്തെ ഒന്നരക്കോടി വരെ എക്സൈസ് നികുതി കൊടുക്കേണ്ടതില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. കുറഞ്ഞ തുകയാണെങ്കിലും നികുതി കൊടുക്കണം. നികുതി കുറഞ്ഞിട്ടും വില കുറയുന്നില്ലെന്ന സാഹചര്യമാണ് നിലവിലുള്ളത്.

രാജ്യത്ത് കമ്പനികളും കോര്‍പ്പറേറ്റുകളും നിക്ഷേപം നടത്താന്‍ തയ്യാറാവാത്ത സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. ജിഎസ്ടി പ്രതിസന്ധി വന്നതോടെ ഇത് പൂര്‍ണമായി. വിലകുറഞ്ഞാല്‍ മാത്രമേ പലിശ കുറയ്ക്കാന്‍ സാധിക്കൂ. പലിശ കുറച്ചാല്‍ മാത്രമേ നിക്ഷേപങ്ങള്‍ വര്‍ധിക്കുകയുള്ളൂ. വിലക്കയറ്റം ചൂണ്ടിക്കാട്ടിയാണ് റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കാതിരുന്നത്.

സാമ്പത്തിക മാന്ദ്യ വിരുദ്ധ പാക്കേജ് നടപ്പിലാക്കുകയെന്നാണ് ഇപ്പോഴത്തെ അവസ്ഥയെ മറികടക്കാനുള്ള മാര്‍ഗങ്ങളിലൊന്ന്. ഇന്ധനവിലയില്‍ ഏര്‍പ്പെടുത്തിയ നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ മാന്ദ്യ വിരുദ്ധ പാക്കേജില്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം അതാവുമെന്നും മന്ത്രി തോമസ് ഐസക് അഭിപ്രായപ്പെട്ടു.

ജിഎസ്ടിയുടെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരത്തെ തന്നെ തങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്ക് വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല. ജിഎസ്ടി പരിഷ്‌കാരത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജിഎസ്ടി കൗണ്‍സില്‍ സംസ്ഥാന-ജില്ലാ തലങ്ങളില്‍ ഉടന്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top