Home app

എന്‍ഐഎ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഹാദിയയുടെ പിതാവ് സുപ്രീം കോടതിയില്‍

ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്ന സംസ്ഥാന സര്‍ക്കാറിന്റെ നിലപാടിനെതിരെ ഹാദിയയുടെ പിതാവ് സുപ്രീം കോടതിയില്‍. കേസില്‍ എന്‍ഐഎ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് മതംമാറി വിവാഹിതയായ അഖില (ഹാദിയ)യുടെ പിതാവ് അശോകന്‍ സുപ്രീം കോടതിയെ സമീപിച്ചത്. തനിക്കും കുടുംബത്തിനും മതിയായ സുരക്ഷ ഉറപ്പു വരുത്തണമെന്നും കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ അശോകന്‍ ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനു പിന്നാലെയാണ് ഹാദിയയുടെ പിതാവ് കോടതിയെ സമീപിച്ചത്. എന്‍ഐഎ അന്വേഷിക്കേണ്ട കുറ്റങ്ങളൊന്നും സംഭവത്തില്‍ കണ്ടെത്തിയിട്ടില്ലെന്നും കേസില്‍ ക്രൈംബ്രാഞ്ച് വസ്തുനിഷ്ഠമായ അന്വേഷണം നടത്തിയിരുന്നുവെന്നും എന്‍ഐഎ അന്വേഷണം ആവശ്യമായിരുന്നുവെങ്കില്‍ കോടതിയെ അറിയിക്കുമായിരുന്നുവെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കാനിരിക്കേയാണ് എന്‍ഐഎ അന്വേഷണം ശക്തിപ്പെടുത്തണമെന്ന് ഹാദിയയുടെ പതാവ് ആവശ്യപ്പെട്ടത്. ലൗ ജിഹാദ് പോലെ തീവ്രവാദ സ്വഭാവമുള്ള കാര്യങ്ങള്‍ കേസിന് പിന്നിലുണ്ടോ എന്ന് അന്വേഷിക്കണമെന്ന് അദ്ദേഹം നേരത്തെതന്നെ ആവശ്യപ്പെട്ടിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top