Home app

രണ്ട് കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി പോലീസ് പിടിയില്‍

കാമുകനൊപ്പം മുങ്ങിയ രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ പോലീസ് പിടിച്ചു. ചവറ സ്വദേശിനിയായ 28 വയസുകാരിയെയാണ് പന്മന നടുവത്തേരി സ്വദേശിയായ 23 വയസുകാരനായ കാമുകനോടൊപ്പം വയനാട് ജില്ലയിലെ കല്‍പ്പറ്റയില്‍ നിന്ന് പിടിയിലായത്. കഴിഞ്ഞ മാസം 18-നാണ് യുവതി കാമുകനോടൊപ്പം മുങ്ങിയത്. യുവതിയുടെ ഭര്‍ത്താവ് നടത്തിവരുന്ന കടയിലെ ജീവനക്കാരനായിരുന്നു യുവാവ്.

മൂന്നുവര്‍ഷം മുന്പാണ് ഇയാള്‍ കടയില്‍ ജോലിക്കുവന്നത്. ഇതിനിടെ കടയുടമയുടെ ഭാര്യയുമായി യുവാവ് പ്രണയത്തിലായി. സംഭവമറിഞ്ഞ യുവതിയുടെ ഭര്‍ത്താവ് എട്ടുമാസം മുന്പ് യുവാവിനെ കടയില്‍നിന്ന് പിരിച്ചുവിട്ടു. ഇതിനുശേഷം ഇരുവരും തമ്മില്‍ മൊബൈല്‍ ഫോണിലൂടെ ബന്ധം തുടര്‍ന്നു വരികയായിരുന്നു.

യുവതി മുങ്ങിയതിനെത്തുടര്‍ന്ന് ഭര്‍ത്താവിന്റെ പരാതിയില്‍ ചവറ സിഐ അന്വേഷണം നടത്തിവരികയായിരുന്നു. ബന്ധുവീടുകളില്‍ അന്വേഷിച്ചെങ്കിലും യുവതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സുല്‍ത്താന്‍ ബത്തേരിയിലുള്ള ഒരു എടിഎമ്മില്‍ നിന്ന് യുവതി 40,000 രൂപ പിന്‍വലിച്ചതായി പോലീസിന് വിവരം ലഭിച്ചു. അടുത്ത ദിവസം വയനാട്ടിലുള്ള ഒരു എടിഎം കൗണ്ടറില്‍നിന്ന് വീണ്ടും 40,000 രൂപ പിന്‍വലിച്ചതായുള്ള വിവരത്തെതുടര്‍ന്ന് പോലീസ് വയനാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.

ഇതിനിടയില്‍ ലഭിച്ച ഫോണ്‍ നമ്പര്‍ മഞ്ചേരിയിലുള്ള ഒരു യുവാവിന്റേതായിരുന്നു. ഇയാളെ പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് അടുത്തിടെ പരിചയപ്പെട്ട യുവതിയുടെയും കാമുകന്റെയും വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് കല്‍പ്പറ്റയിലുള്ള ഒരു ഹോട്ടലിന് സമീപം വച്ച് ബൈക്കില്‍ വരികയായിരുന്ന കാമുകനേയും കാമുകിയേയും കല്‍പ്പറ്റ പോലീസിന്റെ സഹായത്തോടെ ചവറ പോലീസ് പിടികൂടുകയായിരുന്നു. 40 പവനും പത്ത് ലക്ഷം രൂപയുമായാണ് യുവതി വീടുവിട്ടതെന്ന് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top