Home app

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജിയില്‍ ഇന്ന് വിധി പറയും

സോളാര്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിധി പറയും. ബെംഗലൂരുവിലെ മലയാളി വ്യവസായി എംകെ കുരുവിള ഉമ്മന്‍ചാണ്ടിക്കെതിരെ നല്‍കിയ പരാതിയിന്മേലാണ് ഹര്‍ജി നല്‍കിയിരുന്നത്. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ടതാണ് കേസ്. ബെംഗലൂരു സിറ്റി കോടതിയാണ് കേസില്‍ വിധി പറയുന്നത്. 400 കോടിയുടെ സോളാര്‍ പദ്ധതിക്കായി ഉമ്മന്‍ചാണ്ടിയുടെ ബന്ധു അടക്കമുള്ളവര്‍ ഒന്നര കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് കുരുവിളയുടെ പരാതി.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ഈ കേസില്‍ ഇദ്ദേഹം അടക്കമുള്ള പ്രതികള്‍ പിഴയടക്കണമെന്നായിരുന്നു ബെംഗലൂരു കോടതി വിധിച്ചത്. എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധിയെന്നും വീണ്ടും വാദം കേള്‍ക്കണമെന്നുമുളള ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം പിന്നീട് കോടതി അംഗീകരിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top