Home app

ചെറുകിട വ്യാപാരികള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് ജിഎസ്ടി കൗണ്‍സില്‍

ചെറുകിട വ്യാപാരികള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് ജിഎസ്ടി കൗണ്‍സില്‍. ഒരുകോടി രൂപ വരെ വിറ്റുവരവുള്ളവരെ പ്രതിമാസ റിട്ടേണില്‍നിന്ന് ഒഴിവാക്കിയും 50000 രൂപയ്ക്കു മുകളില്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ പാന്‍ കാര്‍ഡ് വേണമെന്ന ഉത്തരവ് പരിഷ്‌കരിച്ചുമാണ് ഇളവുകള്‍ നല്‍കിയിരിക്കുന്നത്. ചെറുകിട കച്ചവടക്കാര്‍ മൂന്നു മാസത്തിലൊരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതി. കയറ്റുമതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇ വാലറ്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഏപ്രില്‍ മുതല്‍ ഇ വാലറ്റ് നടപ്പാക്കാനാണ് കൗണ്‍സില്‍ തീരുമാനിച്ചിട്ടുള്ളത്. കൂടാതെ, രണ്ടു ലക്ഷം രൂപ വരെ മുടക്കി സ്വര്‍ണം വാങ്ങുന്നവര്‍ പാന്‍ കാര്‍ഡ് നല്‍കേണ്ടതില്ലെന്നും പരിഷ്‌കാരത്തില്‍ പറയുന്നു. സ്വര്‍ണ-രത്‌ന വ്യാപാരത്തെ കളളപ്പണം തടയല്‍ നിയമത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് നിര്‍ണായക പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുള്ള തീരുമാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top