Home app

ജാമ്യത്തിലിറങ്ങിയ ശശികല ഭര്‍ത്താവ് നടരാജനെ ഇന്ന് സന്ദര്‍ശിക്കും

പരോള്‍ ലഭിച്ച അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ.ശശികല, ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഭര്‍ത്താവ് നടരാജനെ ഇന്ന് സന്ദര്‍ശിക്കും. എപ്പോഴാണ് സന്ദര്‍ശനം എന്ന് വ്യക്തമായിട്ടില്ല. വീട്ടില്‍ നിന്ന് ആശുപത്രിയിലേക്കും തിരിച്ച് വീട്ടിലേക്കും മാത്രമേ യാത്ര പാടുള്ളൂ എന്നതടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് ശശികലയ്ക്ക് അഞ്ചു ദിവസത്തെ അടിയന്തിര പരോള്‍ അനുവദിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച രാത്രി പത്തോടെ ചെന്നൈയിലെത്തിയ ശശികലയെ സ്വീകരിക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് രാത്രി വൈകിയും ശശികലയെ കാണാനായി കാത്തുനിന്നത്.അനധികൃത സ്വത്തുസമ്പാദനക്കേസില്‍ കൂട്ടുപ്രതിയായി ജയിലില്‍ കിടക്കുന്ന ഇളവരശിയുടെ മകളുടെ വീട്ടിലാണ് പരോള്‍ കാലാവധി കഴിയുന്നതുവരെ ശശികല താമസിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top