കേരളത്തിലും കര്‍ണാകയിലും ലവ് ജിഹാദ് യാഥാര്‍ത്ഥ്യമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹൈക്കോടതിയും സുപ്രീം കോടതിയും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നടത്തുന്ന ജനരക്ഷാ യാത്രയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതി നിര്‍ദേശപ്രകാരം ഇതുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണം നടക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
കേരളത്തില്‍ ബിജെപിക്കും ആര്‍എസ്എസിനും കേരള സര്‍ക്കാര്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചു തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റുകാര്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം. ജനാധിപത്യത്തില്‍ കൊലപാതങ്ങള്‍ക്ക് സ്ഥാനമില്ല. എന്നാല്‍ കേരളത്തില്‍ ഇത്തരം കൊലപാതകങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കാനാണ് തങ്ങള്‍ എത്തിയിരിക്കുന്നതെന്നും യോഗി പറഞ്ഞു.