Latest News

ജാതി മാറ്റത്തിനൊരുങ്ങി യുപി;യോഗി സര്‍ക്കാരുമായി കേന്ദ്ര സര്‍ക്കാര്‍ ഇടയുന്നു

ഉത്തര്‍പ്രദേശിലെ ഒ.ബി.സി പട്ടികയിലുള്ള 17 ജാതിവിഭാഗങ്ങളെ കൂടി പട്ടികജാതി വിഭാഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ കേന്ദ്രസര്‍ക്കാര്‍. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് കേന്ദ്രമന്ത്രി രാജ്യസഭയെ അറിയിച്ചു.ആദ്യം വേണ്ടത് കേന്ദ്രത്തിന് ശുപാര്‍ശ നല്‍കുകയാണ്. അതില്‍ പരിശോധന നടത്തിയതിന് ശേഷം മാത്രം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. രാജ്യസഭയില്‍ ശൂന്യവേളയില്‍ ബി.എസ്.പി അംഗം എസ്.സി മിശ്രയാണ് വിഷയം ഉന്നയിച്ചത്.

ഇത്തരം ആലോചനകള്‍ പോലും ഭരണഘടനയുടെ നടപടിക്രമങ്ങള്‍ക്ക് അനുസരിച്ചുള്ളതല്ലെന്നും കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ വകുപ്പ് മന്ത്രി തന്‍വര്‍ചന്ദ് ഗെലോട്ട് പറഞ്ഞു. കശ്യപ്, രാജ്ഭര്‍, ധിവാര്‍, ബിന്‍ഡ്, കുമാര്‍, കഹാര്‍, കേവത്, നിഷാദ്, ഭര്‍, മല്ല, പ്രജാപതി, ധിമാര്‍,ബാതം, തുര, ഗൊദിയ, മാഞ്ചി, മച്ചുവ തുടങ്ങിയ ഒ.ബി.സി പട്ടികയിലുള്ള ജാതികളെയാണ് പട്ടികജാതിയിലേക്ക് മാറ്റാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top