Home app

യോഗി ആദിത്യനാഥ് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, എംഎല്‍സിയാകും

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. പകരം ഉത്തര്‍പ്രദേശ് നിയമനിര്‍മാണ കൗണ്‍സിലിലേക്കാണ് (ലജിസ്ലേറ്റീവ് കൗണ്‍സില്‍)ആദിത്യനാഥ് മത്സരിക്കുക. ആദിത്യനാഥിനു പുറമെ ഉപ മുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ, മന്ത്രി സ്വതന്ത്രദേവ് സിങ് എന്നിവരും ഇതേവഴിയാണ് പിന്തുടരുന്നത്. വരാന്‍ പോകുന്ന എംഎല്‍സി തിരഞ്ഞെടുപ്പില്‍ ഇവരുടെ പേരുള്ള പട്ടിക ബിജെപി പുറത്തിറക്കി.

നാല് എംഎല്‍സി സീറ്റുകളാണ് അടുത്തമാസം ഒഴിവുവരുന്നത്. ഇതിലേക്കായി സെപ്റ്റംബര്‍ 15 ന് തിരഞ്ഞെടുപ്പ് നടക്കും. മുന്‍ മുഖ്യമന്ത്രിമാരായിരുന്ന മായാവതി, അഖിലേഷ് യാദവ് എന്നിവര്‍ എംഎല്‍സി അംഗങ്ങളായിരുന്നു. നിലവില്‍ കാലാവധി കഴിയുന്ന മൂന്ന് സീറ്റുകള്‍ സമാജ് വാദി പാര്‍ട്ടി അംഗങ്ങളുടേതാണ്. ഒരെണ്ണം ബിഎസ്പി വിട്ട് ബിജെപിയില്‍ ചേര്‍ന്ന ഠാക്കൂര്‍ ജെയ് വീര്‍ സിങ് രാജിവെച്ചതിനെ തുടര്‍ന്നാണ് ഒഴിവു വന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top