നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി ജാമ്യം അനുവദിച്ചതില്‍ ആശ്വാസമെന്ന് നടന് ദിലീപ്. അറസ്റ്റിലായി 85 ദിവസങ്ങള്‍ക്കു ശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. കോടതി ജാമ്യം അനുവദിച്ച വിവരം ജയില്‍ സൂപ്രണ്ടാണ് ദിലീപിനെ അറിയിച്ചത്. ജാമ്യം ലഭിച്ചതില്‍ ആശ്വാസമുണ്ടെന്ന് ദിലീപ് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ജസ്റ്റിസ് സുനില്‍ തോമസാണ് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.