Home app

ഗുര്‍മീതിന്റെ ദത്തുപുത്രി ഹണിപ്രീത് അറസ്റ്റില്‍

ബലാത്സംഗക്കേസില്‍ അറസ്റ്റിലായ ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിന്റെ ദത്തുപുത്രി ഹണിപ്രീത് അറസ്റ്റില്‍. ഒരു മാസത്തിലേറെയായി ഒളിവിലായിരുന്ന ഹണിപ്രീത്, റാം റഹിമിന്റെ നിര്‍ദേശമനുസരിച്ച് കീഴടങ്ങുമെന്ന് അറിയിച്ചിരുന്നു. ഗുര്‍മീതിന്റെ ജയില്‍ശിക്ഷയെ തുടര്‍ന്ന് പഞ്ച്കുളയിലും സമീപ പ്രദേശങ്ങളിലും കലാപത്തിന് ആഹ്വാനം ചെയ്തത് ഹണിപ്രീത് ആണെന്നാണ് ഹരിയാന പൊലീസ് പറയുന്നത്.

ഗുര്‍മീതും താനും അച്ഛനും മകളും പോലെയാണെന്നും അവിഹിത ബന്ധമുണ്ടെന്ന രീതിയില്‍ പ്രചാരണം നടത്തരുതെന്നും ഹണിപ്രീത് ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സിര്‍സയിലെ ആശ്രമത്തില്‍ ആരും മാനഭംഗപ്പെട്ടിട്ടില്ലെന്നും ആരോപണങ്ങളെല്ലാം കളവാണെന്നും ഹണിപ്രീത് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top