പുതിയ 100 രൂപ നോട്ടുകളുടെ അച്ചടി അടുത്ത ഏപ്രില്‍ മാസത്തോടെ തുടങ്ങിയേക്കും. പുതിയ 200 രൂപ നോട്ടുകളുടെ അച്ചടി പൂര്‍ത്തിയാക്കിയ ശേഷമാണ് 100 രൂപയുടെ അച്ചടി തുടങ്ങുക. മാര്‍ച്ച് അവസാനത്തോടെയാണ് 200 രൂപ നോട്ടിന്റെ അച്ചടി പൂര്‍ത്തിയാവുക. നിലവിലുള്ള 100 രൂപ സമ്പദ്ഘടനയില്‍ തുടരും. ഇതിനെ ഘട്ടം ഘട്ടമായി മാത്രമേ പിന്‍വലിക്കുകയുള്ളു. പുതിയ നോട്ടിന്റെ വലിപ്പത്തില്‍ വ്യത്യാസം വരുത്തിയിട്ടില്ല.
200 രൂപ നോട്ടുകള്‍ ജനങ്ങള്‍ക്കിടയില്‍ എത്തിക്കുന്നതിന് ആറുമാസം എടുത്തേക്കുമെന്ന് ഉന്നതവൃത്തങ്ങള്‍ സൂചിപ്പിച്ചു.