Home app

കൊച്ചി മെട്രോ തൃപ്പൂണിത്തുറ വരെ നീട്ടുന്നത് വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി

കൊച്ചി മെട്രോ തൃപ്പൂണിത്തുറ വരെ നീട്ടുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിക്കാര്‍ഡ് വേഗത്തിലാണ് മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഇ.ശ്രീധരനടക്കമുള്ളവരെ പ്രശംസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. മെട്രോ രണ്ടാം ഘട്ടത്തിന്‍െ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാട്ടര്‍ മെട്രോ നടപ്പാക്കുന്നതിനുള്ള നടപടികള്‍ ത്വരിതഗതിയിലാണെന്നും കൊച്ചിയ്ക്കു വേണ്ടി സിഎന്‍ജി ബസുകള്‍ നിരത്തിലിറക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top