Ernakulam

കൊച്ചി മെട്രോ നഗരഹൃദയത്തില്‍ പ്രവേശിച്ചു

കൊച്ചിയുടെ വികസന സ്വപ്‌നങ്ങള്‍ക്ക് ചിറക് വിടര്‍ത്തി മെട്രോ നഗരഹൃദയത്തിലേക്ക് പ്രവേശിച്ചു. മെട്രോ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം സ്‌റ്റേഷനില്‍ നാടമുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഇതിനു ശേഷം രണ്ടാംഘട്ട മെട്രോയുടെ ആദ്യ സര്‍വ്വീസ് മുഖ്യമന്ത്രിയും കേന്ദ്ര നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗും ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെവി തോമസ് എംപി ഹൈബി ഈഡന്‍ എംഎല്‍എ ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ ശ്രീധരന്‍ ഏലിയാസ് ജോര്‍ജ്ജ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഇതിനുശേഷം മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ളവര്‍ മെട്രോയില്‍ യാത്ര ചെയ്തു. പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ളതാണ് മെട്രോ രണ്ടാംഘട്ടം. ഏറണാകുളം ടൗണ്‍ഹാളിലാണ് ഉദ്ഘാടന സമ്മേളനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top