Home app

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്

നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 1.45നാകും വിധി പറയുക.കഴിഞ്ഞയാഴ്ച്ച വാദം പൂര്‍ത്തിയായിരുന്നു. കഴിഞ്ഞ നാലു തവണയും ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു.

പള്‍സര്‍ സുനിക്ക് ദിലീപ് നല്‍കിയത് ഒന്നരക്കോടിയുടെ ക്വട്ടേഷനായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചിട്ടുണ്ട്. പൊലീസ് പിടിച്ചാല്‍ 3 കോടി നല്‍കാമെന്ന് പള്‍സര്‍ സുനിയോട് ദിലീപ് പറഞ്ഞിരുന്നു. ക്വട്ടേഷന്‍ വിജയിച്ചിരുന്നെങ്കില്‍ ദിലീപിന് 65 കോടിയുടെ നേട്ടമുണ്ടാകുമായിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം ക്വട്ടേഷന്‍ തുക വാങ്ങിയതിന് ശേഷം രക്ഷപ്പെടാനായിരുന്നു പള്‍സര്‍ സുനി പദ്ധതിയിട്ടിരുന്നതെന്നും എന്നാല്‍ കൂട്ടുപ്രതി സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് കോടതിയില്‍ കീഴടങ്ങിയതെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

അതേസമയം കേസിലെ നിര്‍ണ്ണായക സാക്ഷിയെയടക്കം സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ഇതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ദിലീപ് ജാമ്യത്തിലിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിച്ച് വിചാരണയെ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ടോ എന്ന് കോടതി ജാമ്യാപേക്ഷയില്‍ പരിശോധിക്കുന്നുണ്ട്. ആ സ്ഥിതിക്ക് പൊലീസിന് ലഭിച്ച പുതിയ വിവരങ്ങള്‍ ജാമ്യ ഹര്‍ജി പരിഗണിക്കവെ കോടതിയില്‍ നിര്‍ണായകമാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top