അണ്ടര്‍ 17 ലോകകപ്പിനായി സ്പെയിന് ടീം കൊച്ചിയിലെത്തി. പുലര്‍ച്ചെ മൂന്നരയോടെയാണ് ടീം നെടുമ്പാശേരിയിലെത്തിയത്. ഫിഫ ലോകകപ്പിനായി കൊച്ചിയില്‍ എത്തുന്ന ആദ്യ ടീമാണ് സ്പെയിന്. ഫിഫ പ്രതിനിധികളും ജനപ്രതിനിധികളും ചേര്‍ന്ന് ടീമിനെ സ്വീകരിച്ചു. ഗ്രൂപ്പ് ഡിയില്‍ കരുത്തരായ ബ്രസീലിനും നൈജറിനും ഉത്തരകൊറിയക്കും ഒപ്പമാണ് സ്പെയിന്. ഗ്രൂപ്പിലെ മറ്റ് ടീമുകളും ഉച്ചയോടെ കൊച്ചിയിലെത്തും. ഈ മാസം ഏഴിനാണ് കൊച്ചിയിലെ ആദ്യ മത്സരം.
അണ്ടര്‍ 17 ലോകകപ്പ്; സ്പാനിഷ് ടീം കൊച്ചിയിലെത്തി
By
October 3, 2017 5:03 am