Home app

ലൈംഗികാതിക്രമങ്ങളെ നേരിടാന്‍ സ്ത്രീകള്‍ തയ്യാറാവണമെന്ന് പൂനം മഹാജന്‍

ലൈംഗികാതിക്രമങ്ങളെ നേരിടാന്‍ രാജ്യത്തെ ജനങ്ങള്‍ തയ്യാറാകണമെന്ന് ബിജെപി എംപി പൂനം മഹാജന്‍. താനടക്കമുള്ള രാജ്യത്തെ സ്ത്രീകള്‍ക്കെല്ലാം ഏതെങ്കിലുമൊരുതരത്തില്‍ പീഡനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

അഹമ്മദാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കാമ്പസില്‍ നടന്ന റെഡ് ബ്രിക്‌സ് ഉച്ചകോടിക്കിടെയാണ് അവര്‍ ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്. സ്ത്രീകള്‍ക്കുള്ളിലെ അപകര്‍ഷതയാണ് ഇത്തരം അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നു പറഞ്ഞ പൂനം, പഠനകാലത്ത് തനിക്കെതിരെ ഉണ്ടായ ലൈംഗികാതിക്രമങ്ങളെക്കുറിച്ചും സൂചിപ്പിച്ചു.

രാഷ്ട്രീയ രംഗത്ത് സ്ത്രീകള്‍ ശോഭിക്കണമെങ്കില്‍ അവള്‍ക്ക് അസാധാരണമായ കഴിവുകള്‍ വേണമെന്നു പറഞ്ഞ മഹാജന്‍ സ്ത്രീകള്‍ക്ക് സാധ്യമാകാത്തതായി ഒന്നുമില്ലെന്ന് തെളിയിച്ച രാജ്യമാണ് ഇന്ത്യയെന്ന് ഓര്‍ക്കണമെന്നും പറഞ്ഞു. പ്രസിഡന്റ്, പ്രധാനമന്ത്രി, പ്രതിരോധമന്ത്രി, മുഖ്യമന്ത്രി തുടങ്ങിയ സുപ്രധാനപദങ്ങളിലെല്ലാം സ്ര്തീ സാന്നിധ്യം ഉണ്ടായിരുന്നുവെന്നത് സ്ത്രീകള്‍ ഓര്‍ക്കണമെന്നും സ്ത്രീ സമൂഹം ഇനിയുമേറെ മുന്നോട്ട് വരാനുണ്ടെന്നും അവര്‍ വ്യക്തമാക്കി.

അതിക്രമത്തിനു മുതിരുന്നവരെ നേരിടാനുള്ള മനക്കരുത്ത് സ്ത്രീകള്‍ ആര്‍ജിക്കേണ്ടതുണ്ടെന്നും പൂനം മഹാജന്‍ കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top