ഇന്ത്യ അതിര്‍ത്തിയില്‍ രണ്ട് ചെക് പോസ്റ്റുകള്‍ തുറക്കുന്നു. മ്യാന്മാര്, ബംഗ്ലാദേശ് അതിര്‍ത്തികളിലാണ് ഇന്ത്യ ചെക് പോസ്റ്റുകള്‍ തുറക്കുന്നത്. മിസോറാമിലെ ലാംഗ്ട്ലൈ, ലുഗ്ലി ജില്ലകളിലാണ് ചെക് പോസ്റ്റ് തുറക്കുന്നത്. ലാംഗ്ട്ലൈയില്നിന്നു മ്യാന്മാറിലേക്കും ലുഗ്ലിയില് നിന്നു ബംഗ്ലാദേശിലേക്കുമാണ് ചെക് പോസ്റ്റുകള്‍ തുറക്കുന്നത്.
ഇരു രാജ്യങ്ങളിലേയും ജനങ്ങള്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനുള്ള ഇമിഗ്രേഷന്‍ ചെക് പോസ്റ്റ് എന്ന നിലയിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. മ്യാന്മാറുമായി 1,643 കിലോമീറ്റര്‍ അതിര്‍ത്തിയും ബംഗ്ലാദേശുമായി 4,096 കിലോമീറ്റര്‍ അതിര്‍ത്തിയുമാണ് ഇന്ത്യയ്ക്കുള്ളത്.