അധ്യാപകര്‍ ഭീകരനെന്നു വിളിച്ചതിനെ തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം.
കല്യാണ്‍പൂരിലെ ഡെല്‍ഹി പബ്ലിക് സ്കൂളില്‍ 12 ാം ക്ലാസ് വിദ്യാര്‍ഥിയായ കൗമാരക്കാരനാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. മുസ്ലീം മതവിശ്വാസിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥി.
അധ്യാപകര്‍ തന്നെ ഭീകരനെന്ന് വിളിക്കാറുണ്ടെന്നും എല്ലാ ദിവസവും തന്റെ ബാഗ് പരിശോധിക്കാറുണ്ടെന്നും വിദ്യാര്‍ഥി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തന്നെ എല്ലായ്പ്പോഴും പിന്നിലെ ബെഞ്ചിലാണ് ഇരുത്തുന്നതെന്നും എന്തെങ്കിലും ചോദിച്ചാല്‍ ക്ലാസിന് പുറത്താക്കാറുണ്ടെന്നും വിദ്യാര്‍ഥി ആരോപിക്കുന്നു.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.