പൊതുമരാമത്ത് ജോലികള്‍ തുടങ്ങുന്നതിന് മുമ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.ആസൂത്രണമില്ലായ്മയാണ് പദ്ധതികള്‍ വൈകാന്‍ കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നബാര്‍ഡ് ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മ്മാണത്തിന് പണം വന്നാലും തയ്യാറെടുപ്പ് തുടങ്ങില്ല. ഉദ്യോഗസ്ഥര്‍ക്ക് ജീവിക്കാന്‍ ആവശ്യമായ ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും ചിലര്‍ തൃപ്തരല്ലെന്നും പ്രത്യേക ആര്‍ത്തിയാണെന്നും അദ്ദേഹം പറഞ്ഞു. കിട്ടുന്നതെല്ലാം പോരട്ടെയെന്നാണ് അവരുടെ രീതി. കരാറുകാര്‍ക്ക് വഴിപ്പെട്ട ഉദ്യോഗസ്ഥരുണ്ടെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
പൊതുമരാമത്ത് ജോലികള്‍ തുടങ്ങുന്നതിന് മുമ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി
By
September 30, 2017 7:30 am