Home app

ഇന്ത്യയുടെ ഉത്തരവാദിത്തം ഹിന്ദുക്കള്‍ക്ക്, ഹിന്ദുക്കള്‍ ഒരുമിക്കണം: മോഹന്‍ ഭാഗവത്

അഹമ്മദാബാദ്: രാജ്യത്തെ ഹിന്ദുക്കള്‍ ഒരുമിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഇന്ത്യയുടെ ഉത്തരവാദിത്തം ഹിന്ദുക്കള്‍ക്കാണെന്നും അതിനായി സംഘടിക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു മോഹന്‍ ഭാഗവതിന്റെ വിവാദ പരാമര്‍ശം.

ഭാരത മാതാവില്‍ വിശ്വസിക്കുന്നവരും അവരുടെ സംസ്‌കാരത്തെ ഉള്‍ക്കൊള്ളുന്നവരും ഹിന്ദുക്കളാണ്. ഹിന്ദുവിലെ വിഭജനം ചിലര്‍ മുതലെടുക്കുകയാണ്. ജാതിയുടെ പേരില്‍ നാം തമ്മില്‍ സംഘര്‍ഷത്തിലേര്‍പ്പെടുന്നു. എന്നാല്‍ എല്ലാ ഹിന്ദുക്കളും സഹോദരീ സഹോദരന്‍മാരാണെന്ന് നാം ഓര്‍ക്കണം. ഹിന്ദു എന്ന നിലയില്‍ നമ്മള്‍ അഭിമാനിക്കണം. ആത്മാര്‍ത്ഥതയും സത്യവും അഹിംസയുമാണ് ഹിന്ദുത്വത്തിന്റെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുക്കള്‍ എന്നും വൈവിധ്യങ്ങള്‍ ആഘോഷിക്കുന്നവരാണ്. നമ്മള്‍ ഐക്യപ്പെടേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. രാജ്യത്തിന് മോശമായി എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്തം നമുക്ക് തന്നെയായിരിക്കും മോഹന്‍ ഭാഗവത് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top