Alappuzha

കായല്‍ കയ്യേറ്റം ; ആലപ്പുഴ നഗരസഭ കൗണ്‍സിലില്‍ ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി

ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആലപ്പുഴ നഗരസഭ കൗണ്‍സിലില്‍ ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. തോമസ് ചാണ്ടിയുടെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായ സംഭവത്തില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. യുഡിഎഫ് കൗണ്‍സിലര്‍ക്ക് കയ്യാങ്കളിയില്‍ പരുക്കേറ്റു. റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയല്‍ കണാതായ സംഭവത്തില്‍ കഴിഞ്ഞ ദിവസം നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഈ തീരുമാനം തിങ്കളാഴ്ച നടന്ന ഭരണസമിതി അംഗീകരിച്ചതോടെയാണ് പ്രതിപക്ഷമായ ഇടതുപക്ഷ അംഗങ്ങള്‍ ബഹളം വെച്ചത്. സസ്‌പെന്‍ഷന്‍ തീരുമാനം പിന്‍വലിക്കണമെന്നായിരുന്നു കൗണ്‍സിലര്‍മാരുടെ ആവശ്യം. എന്നാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് ഭരണപക്ഷം ഉറച്ചുനിന്നു. സസ്പെന്‍ഷന്‍ തീരുമാനം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കൗണ്‍സിലര്‍മാരും സഭയുടെ നടുത്തളത്തിലിറങ്ങി. ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തതിനെതിരെ കഴിഞ്ഞ ദിവസം തന്നെ ഇടത് അനുകൂല സര്‍വ്വീസ് സംഘടനകള്‍ പ്രതിഷേധ പരിപാടിക്ക് തുടക്കം കുറിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top