തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലേക്ക് ഭക്തന് സംഭാവനയായി നല്‍കിയത് 8.36 കോടി രൂപുടെ മാല. ബ്രഹ്മോത്സ ആഘോഷങ്ങള്‍ക്കായി ക്ഷേത്രം തുറന്നപ്പോള്‍ ശനിയാഴ്ചയാണ് ഭക്തന് മാല സമര്‍പ്പിച്ചത്.
വ്യാവസായിയായ എം രാമലിംഗരാജുവാണ് കോടികള്‍ മൂല്യമുള്ള മാല സമര്‍പ്പിച്ചത്. മുഖ്യമന്ത്രി ചന്ദ്രബാബു നിയിഡുവിന്റേയും മുഖ്യപുരോഹിതരുടേയും സാന്നിധ്യത്തിലായിരുന്നു മാല കൈമാറ്റം. ആന്ധ്രപ്രദേശിലെ വിജയവാഡക്കടുത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
28 കിലോഗ്രാം ഭാരമുള്ള സഹസ്രനാമ മാല വെങ്കിടേശ്വരന്റെ പേര് പതിച്ച 1008 സ്വര്‍ണ നായണയങ്ങള്‍ കോര്ത്തിണക്കിയതാണെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചു.