മാത്തൂര്‍ ദേവസ്വം ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട് ദേവസ്വം അധികൃതര്‍ നല്കിയ പരാതിയില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണം. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനാണ് നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്. ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ മന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്തൂര്‍ ദേവസ്വം അധികൃതര്‍ മന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കിയിരുന്നു.
മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
By
September 22, 2017 10:50 am