ഭീകരവാദമാണ് ചില രാജ്യങ്ങളുടെ രാജ്യനയമെന്നും ഇത്തരം രാജ്യങ്ങളാണ് ഭീകരര്‍ താവളമാക്കുന്നതെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. യു.എന്‍ സമ്മേളനത്തിന് മുന്നോടിയായുള്ള ബ്രിക്സ് രാജ്യങ്ങളിലെ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഭീകര പ്രവര്‍ത്തനം ലോക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായി നിലനില്‍ക്കുന്നുവെന്നും സുഷമ കൂട്ടിച്ചേര്‍ത്തു. ഭീകരര്‍ക്ക് പരിശീലനവും, സാമ്പത്തിക സഹായവും, ആയുധവും കൃത്യമായ ഇടവേളകളില്‍ ലഭിക്കുന്നുണ്ട്. രാജ്യത്ത് നിന്നും ഭീകരവാദത്തെ തുടച്ച് നീക്കാനും ഇതിനെതിരെ ബോധവത്കരണം നടത്താനും മതങ്ങളെയും മറ്റ് സാമൂഹിക സംവിധാനത്തെയും ബ്രിക്സ് രാജ്യങ്ങള്‍ ഉപയോഗിക്കണമെന്നും സുഷമ സ്വരാജ് ആവശ്യപ്പെട്ടു.