Home app

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ യേശുദാസിന് അനുമതി

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ ഗാനഗന്ധര്‍വന്‍ ഡോ.കെ.ജെ.യേശുദാസിന് അനുമതി. ക്ഷേത്ര പ്രവേശനത്തിനായി പ്രത്യേക ദൂതന്‍ വഴി യേശുദാസ് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ക്ഷേത്രം എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം. ഈ മാസം മുപ്പതിന് വിജയദശമി ദിനത്തില്‍ ക്ഷേത്രദര്‍ശനം നടത്താന്‍ അനുവാദം നല്‍കണമെന്നാണ് യേശുദാസ് ആവശ്യപ്പെട്ടത്.

ഹിന്ദുമത വിശ്വാസികള്‍ക്ക് മാത്രമാണ് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശനം. എന്നാല്‍ വിദേശികളും മറ്റും ക്ഷേത്രത്തില്‍ എക്സിക്യൂട്ടീവ് ഓഫീസറുടെ അനുവാദത്തോടെ പ്രവേശിക്കാറുണ്ട്. ഹൈന്ദവധര്‍മ്മം പിന്തുടരുന്നവരാണെന്ന സാക്ഷ്യപത്രം നല്‍കിയോ രാമകൃഷ്ണമിഷന്‍, ഹരേരാമ ഹരേകൃഷ്ണ തുടങ്ങിയ സംഘടനകളില്‍ നിന്നുള്ള സാക്ഷ്യപത്രം സമര്‍പ്പിച്ചലോ ഇവിടെ പ്രവേശനം നേടാം. മുകാംബിക, ശബരിമല തുടങ്ങിയ ക്ഷേത്രങ്ങളിലെ സ്ഥിരം സന്ദര്‍ശകനാണ് യേശുദാസ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top